ഇരുപതോളം മയിലുകളെ കർണാടകയിലെ തുമകുരുവിൽ ചത്ത നിലയിൽ കണ്ടെത്തി. വനംമന്ത്രി ഈശ്വർ ഖന്ദ്ര സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 17 പെൺ മയിലുകളും 3 ആൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. കർഷകർ മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലെ മെഡിഗേഷിക്ക് സമീപമുള്ള വയലിലാണ് ചത്ത മയിലുകളെ ആദ്യം കാണുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി പരിശോധിച്ചു. ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല. വിദഗ്‌ധ പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ച് അയച്ചു.

Related Posts