ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. രാവിലെ 10ന് റായ്പുർ വിമാനത്താവളത്തിൽ ബംഗളൂരുവിൽ നിന്നും എത്തുന്ന അദ്ദേഹം ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുർഗിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും.
തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ്മാർ കഴിഞ്ഞ ദിവസം ആൻഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പ്രധാനമന്ത്രിയുടെയും നിർദ്ദേശപ്രകാരമാണ് സഭാ അധ്യക്ഷൻമാരുമായുള്ള രാജീവ് ചന്ദ്രശേഖരൻ്റെ കൂടിക്കാഴ്ചയെന്ന് സൂചനയുണ്ടായിരുന്നു.