വിവാഹവാഗ്‌ദാനം നൽകി റാപ്പർ വേടൻ യുവഡോക്ടറെ പീഡിപ്പിച്ചതായി പരാതി. കൊച്ചി തൃക്കാക്കര പൊലീസ് യുവഡോക്ടറുടെ പരാതിയിൽ കേസെടുത്തു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

വിവാഹ വാഗ്‌ദാനം നൽകിയാണ് പീഡനമെന്ന് പരാതിയിൽ പറയുന്നു. വിവാഹ വാഗ്‌ദാനത്തിൽ നിന്ന് തുടർച്ചയായ പീഡനശേഷം വേടൻ പിൻമാറി. വേടന്‍റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി

പീഡന പരാതി തനിക്കെതിരെയുള്ള ആസുത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് റാപ്പർ വേടൻ പ്രതികരിച്ചു. നേരത്തെ വീണ്ടും ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിയമപരമായി കേസിനെ നേരിടും. കേസുമായി ബന്ധപ്പെട്ട സൂചന നരത്തെ ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവ് കൈവശമുണ്ട്. ഹൈകോടതിയിൽ ഇന്നുതന്നെ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു.

Related Posts