രണ്ട് കോടി രൂപ ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരില്‍ തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്.
എപ്പോള്‍ വേണമെങ്കിലും കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞുവെന്നും നിലവിലെ തിരക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും വിളിപ്പിക്കുകയെന്നും തലയോലപ്പറമ്പ് എസ്എച്ചഒ പറഞ്ഞു.
ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന്, എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ ചിത്രത്തിന്‍റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസാണ് പരാതി നല്‍കിയിരിക്കുന്നത്.
പണം ഇയാളില്‍ നിന്ന് വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷന്‍ ഹീറോ ബിജു 2’-വിന്‍റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.