മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി. അധികാരമേറ്റതിന് 38 ദിവസങ്ങൾക്കു ശേഷമാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാറിയത്. വ്യാഴാഴ്ച രാവിലെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഗൃഹപ്രവേശം.

പ്രത്യേക ആഘോഷങ്ങളോ പൊതുചടങ്ങുകളോ ഇല്ലാതെ പാലുകാച്ചൽ ചടങ്ങ് മാത്രമാണ് നടന്നത്. അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാകാത്തതിനാലാണ് ക്ലിഫ് ഹൗസിലേക്കുള്ള താമസം വൈകിയത്.

ഇതിനുമുമ്പ് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി താമസിച്ചിരുന്നത്. കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിലേക്കുള്ള താമസം മാറ്റം വേഗത്തിലാക്കിയത്.

അധികാരമേറ്റിട്ട് ഒരു മാസത്തിലേറെ കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽ താമസം ആരംഭിച്ചിരിക്കുന്നത്.

Related Posts