അവ്ശാനീശ്വർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ നേരെ പൊട്ടിവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച പുലർച്ചെ ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ പ്രശസ്‌തമായ അവ്ശാനീശ്വർ മഹാദേവ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ജലാഭിഷേക മഹോത്സവത്തിൽ പങ്കുകൊള്ളാൻ ടിൻ ഷീറ്റിട്ട മേൽക്കൂരയുള്ള ഭാഗത്ത് കൂടി നിൽക്കുകയായിരുന്നു ഭക്തജനങ്ങൾ. ഇലക്ട്രിക് കമ്പി ഈ സമയം ഷീറ്റിന് മുകളിലേക്ക് പൊട്ടിവീണു. ഇതോടെ ആശങ്കയിലായ ആളുകൾ ഓടിമാറാൻ ശ്രമിക്കവെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ടുപേർ മരിച്ചത്.

Related Posts