എട്ടും ആറും വയസ്സുള്ള സഹോദരൻ്റെ മക്കളെ യുവാവ് തല്ലിക്കൊന്നു. ചന്ദ്പാഷയുടെ മക്കളായ ഇഷാഖ് അനുജൻ ജുനൈദ് എന്നിവരാണ് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ മരിച്ചത്. സംഭവത്തിൽ ചന്ദ്പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പൊലീസ് അറസ്റ്റുചെയ്തു. ചന്ദ്പാഷയുടെ ഇളയ മകൻ റോഷനെ (5) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വസ്ത്ര നിർമ്മാണയൂണിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹാനയും കെട്ടിട നിർമ്മാണത്തൊഴിലാളിയായ ചന്ദ്പാഷയും മൂന്നുമക്കളും പാഷയുടെ മാതാവിനും സഹോദരൻ കാസിമിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. സ്ഥിരം കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുന്ന കാസിം ഈയിടെ നിസ്സാര കാര്യത്തിന് ബഹളമുണ്ടാക്കുകയും വീടുവിട്ടു പോകുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിൽ ചാന്ദ് പാഷ എത്തി അവിടെനിന്ന് കാസിമിനെ കുട്ടിക്കൊണ്ടു വന്നു. ശനിയാഴ്ച ഉച്ചക്കുശേഷം ചന്ദ്പാഷയും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽ ക്കയറി കതകടച്ചതിനുശേഷം ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Posts