കർണാടക ഹുൻസൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച. വയനാട്, കണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. അതിക്രമിച്ചുകടന്ന് തോക്ക് ചുണ്ടിയെത്തിയ സംഘം കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു.

നാല് മിനിറ്റ് ദൈർഘ്യമുള്ള കവർച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്ന് പേർ ഹെൽമെറ്റ് ധരിച്ചിരുന്നു, രണ്ട് പേർ മുഖത്ത് മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts