ധർമ്മസ്ഥലയിൽ മലയാളികളടക്കം നൂറുകണക്കിന് സ്ത്രീകൾ കൊലചെയ്യപ്പെട്ടുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തിൽ സമഗ്രക്ഷണം വേണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെന്‍റ് സംസ്ഥാന ട്രഷറർ മഞ്ചുഷാ മാവിലാടം പറഞ്ഞു.

ചിലരുടെ നിര്‍ദ്ദേശപ്രകാരം ഏകദേശം 450-ലധികം പേരെ കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്.

നിരവധി സ്ത്രീകളെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചു മൂടിയ ഭയാനകരമായ സംഭവത്തില്‍ ഭരണകര്‍ത്താക്കളും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ തുടരുന്ന മൗനം കുറ്റകരമാണെന്നും അവർ കുറ്റപ്പെടുത്തി.

Related Posts