ആഗസ്റ്റ് 5 മുതൽ ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാ ല പണിമുടക്കിലേ​ക്ക്. ആഗസ്റ്റ് 5 ന് രാവിലെ 6 മുതൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിത കാല പണിമുടക്കിൽ കർണാടകയിലെ 4 പൊതു ഗതാഗത കോർപറേഷനുകളായ ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആർ.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എൻ.ഡബ്ല്യു.കെ ആർ.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആർ.ടി.സി), എന്നിവ സംയുക്തമായി പങ്കെടുക്കും.

സർക്കാർ ദീർഘകാലമായി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് പണിമുടക്കെന്ന് സംസ്ഥാന ഗതാഗത കോർപറേഷൻ യൂണിനിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി പറഞ്ഞു. എ.ഐ.ടി.യു.സി അഫിലിയേറ്റ് ചെയ്ത എല്ലാ സംഘടനകളും ചേർന്നതാണ് സംയുക്ത ആക്ഷൻ കമ്മിറ്റി.

2024 മുതലുള്ള ശമ്പള പരിഷ്കരണം, തടഞ്ഞുവെച്ച 38 മാസത്തെ ശമ്പളം നൽകുക, സ്റ്റാഫ് അലവൻസ് വർദ്ധിപ്പിക്കുക, കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്തുക, മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് കർണാടക ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ഡോ. കെ.എസ്. ശർമ്മ പറഞ്ഞു.

ഫ്രീഡം പാർക്കിൽ ജൂലൈ 30 ന് രാവിലെ 11 മുതൽ വൈകീട്ട് 4 വരെ അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്ക് തടയുന്നതിന്‍റെ ഭാഗമായി പണിമുടക്കിൽ പങ്കെടുക്കുന്നവർക്കെതിരെ അവശ്യ സേവന പരിപാലന നിയമം (എസ്‌) ചുമത്തുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts