ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ. സെമിയിലെ രണ്ടാം ഗെയിമിൽ ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. ഇരുവരും (1.5-0.5) തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു.
ഇന്ത്യൻതാരം ആദ്യമായാണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ചൈനയുടെ ഗ്രാന്റ് മാസ്റ്റർ ലെയ് ടിൻജിയും ഇന്ത്യയുടെ കൊനേരു ഹംപിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ടിൻജിയും ഹംപിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ടിൻജിയും ഹംപിയും തമ്മിലുള്ള സെമിയിലെ 2 ഗെയിമുകളും സമനിലയിലായി.
വിജയിയെ വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കറിലൂടെ തീരുമാനിക്കും. ദിവ്യ ചൈനീസ് വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമിൽ എതിരാളിയെ നേരിട്ടത്. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള സോങ്കിയെ 101 നീക്കം കണ്ട മാരത്തൺ പോരാട്ടത്തിൽ ഇന്ത്യൻ താരം കീഴടക്കി.