സ്വർണ്ണ വിലയിൽ ഇന്ന് സംസ്ഥാനത്ത് വൻ കുതിപ്പ്. പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വർണ്ണവിലയിൽ ഇന്നലെയും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 840 രൂപ വർദ്ധിച്ച് 74,280 രൂപയായിരുന്നു. കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വർണ്ണവിലയിൽ 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 81,500 രൂപ വരെ ചെലവാകും.
ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി വർദ്ധിക്കും. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച് വ്യക്തമാക്കാത്തതും വിപണിയിൽ പ്രധാന ചർച്ചയാണ്. പഴയ സ്വർണ്ണം ഇന്ന് വിൽക്കുന്നവർക്ക് 73,000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും സംസ്ഥാനത്തെ വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് 129 രൂപയും കിലോഗ്രാമിന് 1,29,000 രൂപയുമാണ് ഇന്നലെ ഗ്രാമിന് 128 രൂപയായിരുന്നു.