വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. കേന്ദ്ര സർക്കാരിൻ്റെ പിന്തുണ തുടർ പ്രവർത്തനങ്ങൾക്ക് വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് വിഷയത്തെ സംബന്ധിച്ച് കാന്തപുരം കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി യെമനിലെ മധ്യസ്ഥ ചർച്ചകൾക്ക് പങ്കെടുക്കണം. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. ഡിപ്ലോമാറ്റിക് ചാനലുകൾ അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. യെമനിൽ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു.