ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം കോളജ് കാമ്പസിൽ തകർന്നു വീണു. ധാക്കയിലെ മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളജ് കാമ്പസിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുപറ്റി. ചൈനീസ് നിർമിത എഫ് -7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധി വിദ്യാർഥികൾ സംഭവസമയത്ത് കാമ്പസിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ഫയർ സർവീസ്, ബംഗ്ലാദേശ് ആർമി, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി തീയണച്ചു. സൈനികർ വിദ്യാർഥികൾ ഉൾപ്പെടെ പരിക്കേറ്റ നിരവധി പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തകർന്ന വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസിൽ പ്രാസ്താവനയിൽ സ്ഥിരീകരിച്ചു.