ഇറാനുവേണ്ടി കഴിഞ്ഞമാസം നടന്ന 12 ദിന യുദ്ധത്തിനിടെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് ഇസ്രയേലിൽ പട്ടാളക്കാരൻ അറസ്റ്റിൽ. ഇയാൾ ഇറാന് ഇസ്രയേലിനുനേരെയുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച വീഡിയോകൾ കൈമാറിയെന്ന് സൈനികകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഇറാന്റെ ഏജൻ്റിൽ നിന്ന് വിവരങ്ങൾ നൽകിയതിന് ഇയാൾ പണം കൈപ്പറ്റിയെന്നും ആരോപിക്കുന്നു. ഇറാൻ മിസൈലുകളെ ഇസ്രയേൽ വ്യോമപ്രതിരോധസംവിധാനം തടുക്കുന്നതിന്റെയും ചിലയിടത്ത് മിസൈൽ പതിച്ചുണ്ടായ നാശനഷ്ടങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇയാൾ കൈമാറിയതെന്ന് സൈന്യത്തിന്റെ ആഭ്യന്തരരഹസ്യാന്വേഷണ വിഭാഗവും രഹസ്യാന്വേഷണവിഭാഗവും ആഭ്യന്തരരഹസ്യാന്വേഷണ ഏജൻസിയായ ഷിൻബെതും കണ്ടെത്തിയിരുന്നു.