16 കാരിയായ സ്‌കൂൾ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ചേർന്ന് മദ്യം നൽകിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. പീഡനത്തിനിരയായത് ആദിവാസി പെൺകുട്ടിയാണ്. മാനന്തവാടി സ്വദേശികളായ ജയരാജ്, ആഷിഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത‌ത്.
പോക്സോ പ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നൽകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Posts