മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ഷാര്‍ജയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആവശ്യപ്പെട്ടു. ഹൈക്കോടതി നാളെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിക്കും. അതേസമയം വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ഷാര്‍ജയിലായതിനാല്‍ 3 പേരും നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.