ക്രിക്കറ്റിലെ വന്‍ശക്തിയായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടുകയെന്നത് ഏതൊരു ടീമിനും വലിയ വെല്ലിവിളിയാണ്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ആര്‍ അശ്വിന്‍ എന്നിവര്‍ എന്നിവര്‍ ഏതാണ്ട് ഒരുമിച്ച് വിരമിച്ച ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. ഇതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഇംഗ്ലണ്ടിന്‍റെ വെല്ലുവിളി ഇന്ത്യ സമര്‍ത്ഥമായി നേരിട്ടു.
ഇന്ത്യക്ക് പരമ്പരയില്‍ 3-0 ലീഡ് നേടാന്‍ സാധിക്കുമായിരുന്നു. അഞ്ച് മല്‍സര പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പിന്നിലാണെങ്കിലും ടീം ഇന്ത്യയുടെ പ്രകടനങ്ങള്‍ ആശാവഹമാണ്. വിജയത്തിന് അടുത്തെത്തിയ ശേഷമാണ് ലീഡ്‌സില്‍ മൂന്നാം ടെസ്റ്റില്‍ നേരിയ മാര്‍ജിനില്‍ ഇന്ത്യ കീഴടങ്ങുന്നത്. ലീഡ്‌സില്‍ ഒന്നാം ടെസ്റ്റില്‍ 850 ലധികം റണ്‍സ് നേടി കരുത്തുകാട്ടിയ മല്‍സരത്തില്‍ ചില പിഴവുകള്‍ കാരണം തോല്‍വി സമ്മതിക്കേണ്ടി വന്നു. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ വന്‍ വിജയം നേടിയിരുന്നു.
ഇന്ത്യയുടെ ഇനിയുള്ള ശ്രമം മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റില്‍ വിജയപാതയില്‍ തിരിച്ചെത്താനാണ്. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്നതിനാല്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ ഉറപ്പാണ്. അതിലൊന്നാണ് ജസ്പ്രീത് ബുംറയുടെ വിശ്രമം. മല്‍സരാധിക്യം കുറയ്ക്കുന്നതിന് പരമ്പരയില്‍ ഒന്നിടവിട്ട മാച്ചുകളിലാണ് അദ്ദേഹം കളിക്കുന്നത്.
അഞ്ചാം ടെസ്റ്റില്‍ ആയിരിക്കും ബുംറ ഇനി തിരിച്ചെത്തുക. മൂന്നാം ടെസ്റ്റില്‍ നേരിയ പരിക്ക് ഉണ്ടായതിനാല്‍ റിസ്‌ക് എടുക്കാന്‍ ടീം മാനേജ്‌മെന്‍റ് തയ്യാറാവില്ല. രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് പകരം എന്ന പോലെ അര്‍ഷ്ദീപ് സിങ് പകരക്കാരനാവും. പരമ്പരയില്‍ ബുംറ രണ്ട് ടെസ്റ്റുകള്‍ കളിച്ചു. വലിയ ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുന്നതില്‍ നല്ല തുടക്കം ലഭിച്ചിട്ടും പരാജയപ്പെട്ട കരുണ്‍ നായരെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്.
വന്‍ വിജയത്തിന്‍റെ വക്കില്‍ നിന്ന് 22 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ മൂന്നാം ടെസ്റ്റിലും അദ്ദേഹത്തിന് സുവര്‍ണാവസരം ഉപയോഗപ്പെടുത്താനായില്ല. 6 ഇന്നിങ്‌സുകളിലും വലിയ അക്കങ്ങളിലേക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും.