അന്തേവാസികൾ പരിഹസിച്ചതിനാൽ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ 3 കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15, 12 വയസ്സുള്ള പെൺകുട്ടികളാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികൾ കഴിഞ്ഞ ദിവസം രാത്രിയാണ് ​അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. 3 പേരുടെയും ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. ഈ 3 മൂന്ന് കുട്ടികളും രണ്ടാഴ്‌ച മുമ്പാണ് ശ്രീചിത്ര ഹോമിൽ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെൺകുട്ടികൾ വാശിപിടിച്ചിരുന്നു.

Related Posts