അഹമ്മദാബാദ് വിമാനാപകടം നടന്നിട്ട് മാസം ഒന്ന് പിന്നിടുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പരിശോധനകൾ നടക്കുന്നുണ്ട്. പ്രാഥമികാന്വേഷ റിപ്പോർട്ടിന്മേലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. പൈലറ്റുമാരുടെ പിഴവാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ദുരന്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള ഇന്ധന നിയന്ത്രണ സ്വിച്ചിൽ നിർണായക പരിശോധന തുടരുന്നു. പരിശോധന നടത്തുന്നത് അന്താരാഷ്ട്ര വിമാനക്കമ്പനികളാണ്. ബോയിങ് 787 മോഡൽ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനങ്ങൾ സംബന്ധിച്ചാണ് പരിശോധന. സിംഗപ്പൂർ എയർലൈൻ, എത്തിഹാദ് തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്.

പൈലറ്റുമാരുടെ രണ്ട് മണിക്കൂർ നീളുന്ന സംഭാഷണം, ബ്ലാക്ക് ബോക്സിലെ 49 മണിക്കൂർ ദൈർഘ്യമുള്ള ഡാറ്റ എന്നിവയാണ് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പക്കലുള്ളത്. ഇതിലെ ചെറുസംഭാഷണങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ഇതിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ ബാക്കിയുള്ള സംഭാഷണ ശകലങ്ങളിൽ എന്താണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവ കൃത്യമായി പരിശോധിക്കും. അതോടൊപ്പം തന്നെ മറ്റു പരിശോധനകളും നടത്തുന്നുണ്ട്.

Related Posts