മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺ ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിൻ ജി. നൈനാൻ അറസ്റ്റിൽ. ജിതിനെ പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെതിരേ ഇവിടെയെത്തിയ യുത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പത്തനംതിട്ട നഗരത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് മന്ത്രി വീണാ ജോർജിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കപ്പൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഉന്തുവണ്ടിയിൽ തയാറാക്കിയ കപ്പലിൻ്റെ മാ തൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെ പോലീസ് വാഹനത്തിൻ്റെ ചില്ല് തകർന്നിരുന്നു. ജിതിൻ കൈയിലിരുന്ന കൊടിയുടെ കമ്പ് കൊണ്ട് കുത്തി പ്പൊട്ടിച്ചെന്നാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Related Posts