കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരുടെ പ്രസ്‌താവനയെ തുടർന്നാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ആരോപിച്ചു.ആളുകൾ ഇന്നു രാവിലെ വരെ ഉപയോഗിച്ച കെട്ടിടമാണിത്. കെട്ടിടത്തിൽ ആരുമില്ലെന്നും ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും മന്ത്രിമാർ പറഞ്ഞത് എന്തു വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാർ മരണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്. ആരോഗ്യ മന്ത്രിയുടേത് ഗുരുതര തെറ്റാണ്. മന്ത്രി രാജിവച്ചു ഇറങ്ങിപ്പോകണമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Related Posts