അച്ഛൻ മകളെ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ രാത്രി യാത്രയുമായി ബന്ധപ്പെട്ട തർക്കം. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. പിതാവ് ഫ്രാൻസിസിനെ സംഭവത്തിൽ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കഡിയിലെടുത്തിരുന്നു.
ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഫ്രാൻസിസിനോട് നാട്ടുകാരിൽ ചിലർ എയ്ഞ്ചലിൻ്റെ രാത്രിയാത ശരിയല്ലെന്ന മട്ടിൽ പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഫ്രാൻസിസ് ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകാരിച്ചു ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിൻ്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി ഫ്രാൻസിസിൻ്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും ഭാര്യ സിന്ധുവും സംഭവസമയത്ത് വിട്ടിലുണ്ടായിരുന്നു.
രാവിലെ വരെ വീടിനുള്ളിൽത്തന്നെ എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം ഇരുന്നു. എയ്ഞ്ചലിനെ മരിച്ച നിലയിൽ പുലർച്ചെ 6 മണിയോടെ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു.
കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിൻ്റെ ഭാര്യ സിന്ധുവിനെ കേസിൽ പ്രതി ചേർത്തേക്കും.
ഭർത്താവുമായി ആറു മാസമായി എയ്ഞ്ചൽ പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ രാത്രി സ്കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി 10.30 ടെയാണ് തിരിച്ചെത്തിയത് പിടിവലിക്കിടെ എയ്ഞ്ചലിൻ്റെ കഴുത്തിനു കൂത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി.