സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ രണ്ടുവർഷം കൂടി തുടരും. ‘നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം, പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം’. കരാർ ഒപ്പുവെച്ച ശേഷം ക്രിസ്റ്റ്യാനോ സാമൂഹികമാധ്യമത്തിൽ കുറിച്ചു. 5 തവണ ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്.

നെയ്മർ, കരീം ബെൻബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് സൗദി പ്രോ ലീഗിൽ കളിക്കാനെത്തി. സൗദിയിൽ ക്രിസ്റ്റ്യാനോ തുടരുമോ എന്നകാര്യത്തിൽ സംശയമുണ്ടായിരുന്നു. താരം നൽകിയിരുന്നത് കഴിഞ്ഞമാസം ക്ലബ് വിടുകയാണെന്ന സൂചനയാണ്. എന്നാൽ, കരാർ പുതുക്കിയതിലൂടെ എല്ലാ സംശയങ്ങളും അസ്ഥാനത്തായി. അൽ നസ്‌റിനായി 77 കളികളിൽ 74 ഗോളുകൾ നേടിയിട്ടുണ്ട്.

Related Posts