കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; 5.07 ലക്ഷം കോടി രൂപ കടബാധ്യതയെന്ന് ധവളപത്രം
കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ തകർച്ചയിലെന്ന് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം. സംസ്ഥാനത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നെന്നും, ട്രഷറി പ്രവർത്തനങ്ങൾ പോലും കടുത്ത പ്രതിസന്ധിയിലാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. കൂടാതെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികയിനത്തിൽ മാത്രം ₹48,733 കോടിയുടെ ബാധ്യത പുതിയ സർക്കാർ ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. സംസ്ഥാനത്തിൻ്റെ മൊത്തം വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ
മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; പ്രതി സുരേഷ് മരിച്ച നിലയിൽ
മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് സുരേഷി(46)നെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഹസീനയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. സുരേഷിൻ്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കരമന ഭാഗത്താണ് കാണിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കിള്ളിപ്പാലത്തെ ഒരു കടയില്‍ നല്‍കിയശേഷമാണ്
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി
എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലയിടം തുരുത്ത് ഒഴിപ്പിക്കലില്‍ ഈ മാസം 9 വരെ ഹൈക്കോടതി സാര്‍ക്കാരിന് സാവകാശം അനുവദിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം കുടിയൊഴിപ്പിക്കലില്‍ സാവകാശം ഈ
ഹെൽമെറ്റില്ലെങ്കിൽ പിഴ മാത്രമല്ല, ലൈസന്‍സും പോകും; എംവിഡി നിയമങ്ങൾ കടുക്കുന്നു
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമവും സംസ്ഥാനത്ത് നടപ്പാക്കിയേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സിന് മൂന്ന് മാസത്തേയ്ക്ക് അയോഗ്യത കല്‍പ്പിക്കാനാകും. എന്നാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കിയിട്ടില്ല. പിഴ ചുമത്തുന്നതിനു പുറമേയാകും 3 മാസത്തെ സസ്‌പെന്‍ഷന്‍. ചട്ടലംഘനം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്. ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; കാർ ചവിട്ടി തകർത്തു
മൂന്നാറിൽ വീണ്ടും കാട്ടു കൊമ്പൻ പടയപ്പയുടെ പരാക്രമം. നല്ലതണ്ണി എസ്റ്റേറ്റിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ ആണ് ഇത്തവണ കാട്ടു കൊമ്പൻ്റെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് ഭീതി സൃഷ്ടിച്ചുകൊണ്ട് എത്തിയ ആന, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു. ദിനകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കാട്ടാന തകർത്തത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ വെളിപ്പെടുത്തി സർക്കാർ ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു, വിയോജനക്കുറിപ്പുമായി പ്രതിപക്ഷം
സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതിയും കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ധനവകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക നീക്കിയിരുപ്പുകൾ, കേന്ദ്ര സഹായങ്ങളുടെ വിനിയോഗം, സംസ്ഥാന ഖജനാവിലെ നിലവിലെ സ്ഥിതി എന്നിവ വിശദമായി
കർണാടകയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ
കർണാടകയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശിവകുമാർ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. റോഡ് വികസനത്തിന് 2,000 കോടി രൂപ ഡി
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടു; മകൾക്ക് ആശ്രിതനിയമനം നൽകും
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടു. നവീൻ ബാബുവിന്റെ കുടുംബം ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇപ്പോഴത്തെ അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിനു പിന്നിൽ ദുരൂഹത സംശയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിബിഐക്കു നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള
‘ലാപാജെരിയ’ പുസ്തകപരിചയവും, നാടകാവതരണവും, ഒ എൻ വി സ്മൃതിയും
ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിൻ്റെ ചർച്ചയും നാടകാവതരണവും ചേർന്നുള്ള കഥായാനം പരിപാടി ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടന്നു. പ്രശസ്ത നിരൂപകയായ ഡോ.മിനി പ്രസാദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജയിക്കുമ്പോഴും ഏതെല്ലാം കാരണങ്ങളാൽ തോറ്റ് പോകുന്നവരായ മനുഷ്യരെ ചേർത്ത് പിടിക്കാനുള്ള സന്മനസ്സിലേക്ക് ഈ കഥകളുടെ വായന നമ്മെ നയിച്ചേക്കും എന്ന് സമാഹാരത്തിലെ കഥകളുടെ പഠനത്തിൽ എഴുതിയ ഡോ.മിനി പ്രസാദ്. ഈ കഥകൾക്ക് ഗഹനമായ വായന ആവശ്യമുണ്ടെന്നും, കഥ സഞ്ചരിക്കുന്ന
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ടിവികെ നേതാക്കൾ അറസ്റ്റിൽ
തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്നാണ് സംഭവം. കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ടിവികെയുടെ രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ, തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത്