തീർഥാടകർക്കിടയിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറി; ഏഴ് മരണം
ഗുജറാത്തിലെ സുരേന്ദ്രനഗറിൽ ദേശിയപാതയിൽ അമിതവേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ച് ആറ് തീർഥാടകർ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. രാജ്കോട്ടിലെ ഗദ്ക ഗ്രാമത്തിൽ നിന്ന് ദേകവാലയിലെ ക്ഷേത്രത്തിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു തീർഥാടക സംഘം. ലഖ്താർ-വിരാംഗാം പാതയിൽ ടയർ മാറ്റുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ലോറി മറികടക്കാൻ ശ്രമിക്കുകന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്. പത്തോളം പേരാണ് അപകടത്തിൽപ്പെട്ടത്. ആറ് തീർഥടകരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ട്രക്കിടിച്ച ലോറി ഡ്രൈവർ
യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം
യുപിയിലെ അംറോഹ ജില്ലയിൽ വിഷമിറക്കാൻ കുടുംബം ഗംഗാനദിയിൽ മുക്കിവച്ച പതിനാലുകാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം 12 മണിക്കൂറോളമാണ് ഗംഗയിൽ മുക്കിവച്ചത്. പാമ്പുകടിയേറ്റതിന് പിന്നാലെ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് കുടുംബം കൊണ്ടുപോയത്. പാമ്പ് കടിക്കുള്ള പരിഹാരം എന്ന് പറഞ്ഞാണ് മന്ത്രവാദി ഗംഗയിൽ കുട്ടിയെ മുക്കിവയ്ക്കാൻ പറഞ്ഞത്. ഗംഗാനദിയിൽ മനുഷ്യശരീരം മുക്കിവയ്ക്കുന്നത് പാമ്പിൻ്റെ വിഷത്തിൽ നിന്നും മുക്തിതരുമെന്നാണ് പരക്കെയുള്ള അന്ധവിശ്വാസം.
കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ മരത്തിങ്കൽ സിജു ബാബു(20) ആണ് മരിച്ചത്. പറവൂര്‍ പടിഞ്ഞാറ് പാളത്തിലാണ് സിജുവിനെ മരിച്ച നിലയിൽ കണ്ടത്. മാംഗ്ലൂര്ക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയാണ് മരണംസംഭവിച്ചത്. കാപ്പാപ്രകാരം നാടുകടത്തല്‍ നേരിട്ടിരിക്കുകയായിരുന്നു പ്രതി. പറവൂർ ബാറിൽ ജീവനക്കാരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു സിജു ബാബു.
ഭാര്യയെ നോക്കി കുരച്ചു; അയൽവാസിയുടെ വളർത്തു നായയെ തല്ലിക്കൊല്ലാൻ ശ്രമം, ഞെട്ടിക്കുന്ന സംഭവം ബെംഗളൂരുവിൽ
ഭാര്യയെ നോക്കി കുരച്ചതിൻ്റെ ദേഷ്യത്തിൽ അയൽവീട്ടിലെ വളർത്തുനായയെ വടി കൊണ്ട് തല്ലിക്കൊല്ലാൻ ശ്രമം. ബെംഗളൂരു മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ അവരെഹള്ളി ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. നായയുടെ ഉടമ അഞ്ജനപ്പ നൽകിയ പരാതിയിൽ ഗോപി എന്നയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രിൽ 9-ന് രാത്രിയാണ് സംഭവം. അഞ്ജനപ്പയുടെ വളർത്തുനായ ഗോപിയുടെ ഭാര്യയെ നോക്കി കുരച്ചുവെന്ന് പറയുന്നു. ഇതിൽ പ്രകോപിതനായ ഗോപി, അഞ്ജനപ്പയുടെ വീട്ടിലെത്തി ഗേറ്റിന് സമീപം കെട്ടിയിട്ടിരുന്ന
ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ, വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛോട്ടേ ബേതിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് പാർതാപൂർ ഏരിയ കമ്മിറ്റി അംഗം രൂപി ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ചത്തീസ്ഗഡ് മാവോയിസ്റ്റ് മുക്തമായെന്ന് സർക്കാർ പ്രഖ്യാപിച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് ഈ ഏറ്റുമുട്ടൽ നടക്കുന്നത്.
ട്രക്കും ബസും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു
ട്രക്കും ബസും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഉത്തർപ്രദേശിൽ ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂര്‍ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു. ട്രക്ക് സ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ ആകെ 12 പേരുണ്ടായിരുന്നു. അവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗ്യാനഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശുഭ്മാന്‍ ഗില്‍; ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം
ഐപിഎലില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ശുഭ്മന്‍ ഗില്‍. 2016ല്‍ 27 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിക്കുറിച്ചത്. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് 26 വയസ്സും 216 ദിവസവും പ്രായമുള്ളപ്പോള്‍ ഗില്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: മറ്റ് ദുരൂഹതകളില്ല, ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞു, അന്വേഷണ റിപ്പോർട്ട്
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്. ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയത്. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ട്. വിവാഹം നടന്നതിൽ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട് റൂറൽ എസ് പി ഡിജിപിക്ക് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തെന്ന കാരണത്താലാണ് പോക്സോ കുറ്റം ചുമത്തി മധ്യപ്രദേശ് പൊലീസ് ഉത്തര്‍ പ്രദേശ് സ്വദേശി
വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണം; കേന്ദ്രമന്ത്രി മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു
വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു. ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു.എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറ
കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സംവാദം ഏപ്രിൽ 26ന്
കേരള സമാജം ദൂരവാണി നഗർ (രജി.) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സംവാദം ഏപ്രിൽ 26ന് രാവിലെ 10 മണി മുതൽ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. ‘എൻ.എസ്.മാധവൻ കഥകളിലെ മാനവികത’ എന്ന വിഷയത്തിൽ ചെറുകഥാകൃത്ത് എൻ.രാജൻ സംസാരിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും, വായനക്കാരും, സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുക്കും. കഥ വായനയും കവിത ചൊല്ലലും പരിപാടിയുടെ ഭാഗമായിരിക്കും. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313.