പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല; തിരുവഞ്ചൂര്‍
Kerala
0 min read
14.3k

പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല; തിരുവഞ്ചൂര്‍

ഒക്ടോബർ 16, 2024
0

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച പി. സരിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച്‌ കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നടപടിയെക്കുറിച്ച് പറയേണ്ട സമയമല്ലിതെന്നും പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിയാണെങ്കില്‍ മുട്ടുമടക്കാന്‍ പറ്റില്ല. സരിൻ്റെ മുന്നോട്ടുള്ള നടപടിയാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. വ്യത്യസ്ത അഭിപ്രായം പരസ്യമായി പറഞ്ഞത് പറഞ്ഞത് തെറ്റായിപ്പോയി. തെറ്റ് ആവര്‍ത്തിച്ചാല്‍ എന്തുവേണെന്ന് പിന്നീട് ആലോചിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Continue Reading
ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം
India
0 min read
18.7k

ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം

ഒക്ടോബർ 16, 2024
0

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിൻ്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ 53 ശതമാനമായി വര്‍ധിക്കും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്.

Continue Reading
“തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി”; നേതൃത്വത്തിന് ഇനിയും തിരുത്താൻ സമയമുണ്ടെന്ന് സരിൻ
Kerala
0 min read
13.0k

“തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി”; നേതൃത്വത്തിന് ഇനിയും തിരുത്താൻ സമയമുണ്ടെന്ന് സരിൻ

ഒക്ടോബർ 16, 2024
0

കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. ശരിക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചതെന്നും ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ശരികൾ ലോകത്തോട് വിളിച്ചുപറയും. പാർട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിച്ചുപോകുമോയെന്ന ഉൾഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയിട്ടില്ലെന്നും സരിൻ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി

Continue Reading
പാലക്കാട് വൻഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും, ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് എ കെ ആൻ്റണി
Kerala
1 min read
18.1k

പാലക്കാട് വൻഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും, ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് എ കെ ആൻ്റണി

ഒക്ടോബർ 16, 2024
0

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ പി സരിൻ അതൃപ്തി പ്രകടപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട്

Continue Reading
ഒക്ടോബര്‍ 11-ന് നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും PSC മാറ്റിവച്ചു
Uncategorized
0 min read
10.8k

ഒക്ടോബര്‍ 11-ന് നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും PSC മാറ്റിവച്ചു

ഒക്ടോബർ 10, 2024
0

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചുപരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Continue Reading
ആസിയാൻ ഉച്ചകോടി: മോദി ഇന്ന് ലാവോസിൽ
India
1 min read
14.3k

ആസിയാൻ ഉച്ചകോടി: മോദി ഇന്ന് ലാവോസിൽ

ഒക്ടോബർ 10, 2024
0

ആസിയാൻ ഇന്ത്യാ – ഈസ്റ്ര് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലാവോസിലെത്തും. ലാവോസ് പ്രധാനമന്ത്രി സൊനേക്‌സായ് സിഫൻഡോനെയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്.ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ പത്താം തവണയാണ് മോദി പങ്കെടുക്കുന്നത്. ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് പോളിസിയുടെ പത്താം വാർഷികത്തിലാണ് ഉച്ചകോടിയെന്നത് പ്രാധാന്യമർഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ ഏഷ്യാ പസഫികിലെ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കണക്‌ടിവിറ്റി, പൈതൃക സംരക്ഷണം തുടങ്ങിയ

Continue Reading
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
Sports
1 min read
18.1k

ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഒക്ടോബർ 10, 2024
0

22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ്‌ ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും.വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ നഡാല്‍ സന്ദേശത്തില്‍

Continue Reading