കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. ശരിക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചതെന്നും ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ശരികൾ ലോകത്തോട് വിളിച്ചുപറയും. പാർട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിച്ചുപോകുമോയെന്ന ഉൾഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു

പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയിട്ടില്ലെന്നും സരിൻ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി മാറി. ഈ രീതിയിൽ മുന്നോട്ടുപോയാൽ തോറ്റുപോകും. പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ എങ്ങനെ തീരുമാനിച്ചു. പാർട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തിൽ കോട്ടം വന്നു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കും കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts