തലസ്ഥാന നഗരത്തിൽ 19കാരൻ കുത്തേറ്റ് മരിച്ചു. അലൻ (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം തൈക്കാടിന് സമീപമുള്ള ക്ഷേത്രത്തിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ല തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തർക്കം നടന്ന സംഘങ്ങളിൽ സ്കൂൾ യൂണിഫോം ധരിച്ച കുട്ടികളുമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയ സംഘത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.