ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് കിരീടം. 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡി. ഗുകേഷ്. ഏഴര പോയിൻ്റെ സ്വന്തമാക്കിയാണ് താരത്തിൻ്റെ നേട്ടം.

ചെസ് ഇതിഹാസം ഗാരി കാസ്പറോവിൻ്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വെറും 18 വയസ്സ് മാത്രമാണ് താരത്തിൻ്റെ പ്രായം.

14ാം റൗണ്ടും സമനിലയിലേക്ക് എന്ന് തോന്നിയ നിമിഷത്തിലാണ് ഗുകേഷിൻ്റെ തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യനായ ലിറെന് സംഭവിച്ച പിഴവ് ഇന്ത്യന്‍ താരം കൃത്യമായി മുതലെടുക്കുകയും ചെയ്തു.

Related Posts