ഫെബ്രുവരി 27 ന് കേരളത്തിൽ കടൽ മണൽ ഖനനത്തിനെതിരെ മൽസ്യത്തൊഴിലാളി യൂണിയനുകൾ തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത് .കടൽമണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം.
ഇന്ത്യയിലും കേരളത്തിലും ഉള്ള മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മാർക്കറ്റുകളും മത്സ്യവിതരണക്കാരും ഹർത്താലുമായി സഹകരിക്കണമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു ഖനനത്തിന് എത്തുന്നവരെ കായികമായി നേരിടുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.