പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാളുടെ ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 125 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

പ്രതിയുടെ ഫോണ്‍ കഞ്ചാവിൻ്റെ ഉറവിടവും മറ്റും കണ്ടെത്തുന്നതിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി ദീര്‍ഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

Related Posts