കർണാടകയിലെ ബിദാർ ജില്ലയിൽ ഭൽകി താലൂക്കിലെ ഹലഗോട്ട ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ യുവതിയെ വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഹലഗോട്ട സ്വദേശിനിയായ എ.അനിത (32) ആണ് കൊല്ലപ്പെട്ടത്.

രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുടുംബാംഗങ്ങൾ കൃഷിയിടത്തിലേക്ക് പോയതിനാൽ അനിത വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഗ്രാമവാസിയായ കൈലാഷ് വൈജിനാഥൻ ആണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിലുള്ള ബന്ധവും ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

Related Posts