ഇറാനിലെ പ്രധാന ഗതാഗത സംവിധാനങ്ങൾ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം.
മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്റാൻ പാതയിലെ ഹൈവേ പാലം, കാഷാനിലെ റെയിൽവേ പാലം എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്. സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ആക്രമണങ്ങളിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ ജനതയ്ക്ക് ആക്രമണത്തിന് തൊട്ടുമുമ്പായി ഇസ്രയേൽ സൈന്യം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവുമുള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.
ഈ മുന്നറിയിപ്പിന് ശേഷമാണ് റെയിൽവേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈൽ പതിച്ചത്.