കരൂരിൽ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ തിരക്കിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ടിവികെ നേതാക്കൾ സിബിഐക്ക് മൊഴിനൽകി. ഇതിൻ്റെ തെളിവുകളും കൈമാറിയതായി പാർട്ടി ജോയിൻറ് സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ അറിയിച്ചു. കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ടിവികെ നേതാക്കളെ രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും അപകടത്തിൽ പരിക്കേറ്റവരുടെയും മൊഴിയും സിബിഐ എടുത്തിട്ടുണ്ട്. ദുരന്തസമയത്തു അടുത്തുണ്ടായിരുന്ന പോലീസുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും മൊഴിരേഖപ്പെടുത്തിക്കഴിഞ്ഞു.

മറ്റു റാലികളിലൊന്നുമുണ്ടായിട്ടില്ലാത്ത പ്രശ്നങ്ങൾ കരൂരിലുണ്ടായതിനുപിന്നിൽ ചിലരുടെ കൈകളുണ്ടെന്ന് നേതാക്കൾ സിബിഐയോട് പറഞ്ഞു. സംശയത്തിനു കാരണമെന്താണെന്ന സിബിഐയുടെ ചോദ്യത്തിന് അവർ വിശദമായ മറുപടിനൽകി. വീഡിയോ ദൃശ്യങ്ങളും മറ്റുരേഖകളും തെളിവായി നൽകുകയുംചെയ്തു.

Related Posts