ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിൻ്റെ ബ്രോഷർ പുറത്തിറക്കി. ദീപ്തി ഓഫീസിൽ നടന്ന ചടങ്ങിൽ വടംവലി കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് കെ.സന്തോഷ്‌കുമാർ വടംവലി കൺവീനർ പി വി സലീഷിന് കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള പതിനാറോളം പ്രമുഖ ടീമുകൾ വാശിയോടെ ഏറ്റുമുട്ടുന്ന തകർപ്പൻ മത്സരം നവംബർ 22 ഞായർ വൈകീട്ട് 3 മണിയ്ക്ക് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ദോസ്തി ഗ്രൗണ്ടിലാണ് നടക്കുക.