തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂ‍ർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം തന്ത്രിമാരായ രാമചന്ദ്ര അഡിഗ നിത്യാനന്ദ അഡിഗ എന്നിവർ പൂർണ്ണകുംഭം നൽകിയാണ് വിജയ്‍യെ സ്വീകരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വിജയ് ക്ഷേത്രത്തിലെത്തിയത്. വിജയ്‌യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൂകാംബികയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിയ വിജയ് അവിടെ നിന്ന് റോഡുമാർഗം ക്ഷേത്രത്തിലെത്തുകയായിരുന്നു.

Related Posts