കർണാടകയിലെ ജയിലുകളിൽ നടത്തിയ പരിശോധനകളിൽ മൊബൈൽ ഫോണുകളും സിം കാർഡുകളും പിടികൂടി. ആകെ 24 മൊബൈൽ ഫോണുകളാണ് പിടികൂടിയത്. തടവുകാർക്ക് ജയിലുകളിൽ അനധികൃതമായി സൗകര്യങ്ങൾ നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

പരപ്പന അഗ്രഹാര ജയിലിലെ പരിശോധനയിൽ ആറ് ഫോണുകളാണ് പിടികൂടിയത്. ഇവിടെനിന്ന് നാല് കത്തികളും പിടികൂടി. മൈസൂരു ജയിലിൽനിന്ന് ഒൻപത് മൊബൈൽ ഫോണുകൾ കണ്ടെത്തി. മംഗളൂരു ജയിലിൽനിന്ന് നാല് മൊബൈലുകൾ കണ്ടെത്തി. വിജയപുരയിൽനിന്ന് ഒരു ഫോണും കണ്ടെടുത്തിട്ടുണ്ട്. ബെളഗാവി ജയിലിൽ തടവുകാരിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇവിടെനിന്ന് 366 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Related Posts