കർണാടകയിലെ കർവാർ തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച നിലയിൽ കടൽ കാക്കയെ കണ്ടെത്തി. തന്ത്രപ്രധാന നാവിക ആസ്ഥാനങ്ങളിൽ ഒന്നാണ് കർണാടകയിലെ കർവാർ. കടൽക്കാക്കയുടെ ശരീരത്തിൽ കെട്ടിവച്ച നിലയിലായിരുന്നു ജിപിഎസ് ട്രാക്കർ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കണ്ടത്. കണ്ടെത്തിയ ഉടനെ പക്ഷിയെ കോസ്റ്റൽ മറൈൻ പോലീസ് ഉടനെ തന്നെ വനം വകുപ്പിന് കടൽകാക്കയെ കൈമാറി.

ഇത്തരത്തിൽ ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക ഇന്ത്യൻ തീരത്തു നിന്നും കണ്ടെത്തുന്നത് അസ്വാഭാവികമായതിനാൽ തന്നെ സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ദേശാടന രീതികൾ അറിയുന്നതിനായുള്ള ശാസ്ത്രീയ പഠന ഗവേഷണത്തിൻ്റെ ഭാഗമായാണോ ഇങ്ങനെ ജിപിഎസ് ഘടിപ്പിച്ചത് എന്ന കാര്യങ്ങൾ അടക്കം അന്വേഷിച്ചു വരികയാണെന്ന് ഉത്തര കന്നഡ എസ് പി ദീപൻ അറിയിച്ചു.

സോളാറിൽ പ്രവർത്തിക്കുന്ന ജിപിഎസ് ട്രാക്കർ ആണ് കെട്ടിവച്ചത്. ട്രാക്കറിനൊപ്പം ഇമെയിൽ വിലാസവും ഒരു സന്ദേശവും ചേർത്തിരുന്നു. ‘കടൽകാക്കയെ കണ്ടെത്തുന്നവർ ആ ഐഡിയിൽ ബന്ധപ്പെടണ’മെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു സന്ദേശം. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ചൈനീസ് അക്കാദമി ഓഫ് സയൻസിൻ്റെതാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതോടെ ബന്ധപ്പെട്ട അധികൃതർ ഇമെയിൽ മുഖേന ഇവരെ ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

Related Posts