ആനകളുടെ ഏറ്റുമുട്ടലിനിടെ കുടകിലെ ദുബാരെ ആന ക്യാമ്പിൽ യുവതിമരിച്ച സാഹചര്യത്തിൽ, ശിവമോഗയിയെ സക്രെബൈലൂ ആന ക്യാമ്പും അടച്ചിട്ടു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ക്യാമ്പ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കുടക് ജില്ലയിലെ ദുബാരെ, ഹാരങ്കി ആന ക്യാമ്പുകളും കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സക്രെബൈലൂ ആന ക്യാമ്പും അടച്ചിടാൻ വനം വകുപ്പ് തീരുമാനിച്ചത്.
പുതുക്കിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.