ദിവസങ്ങളോളം നീണ്ടുനിന്ന കടുത്ത വേനൽച്ചൂടിന് ശേഷം, ബെംഗളൂരുവിൽ കനത്ത മഴ പെയ്തത്‌ നഗരവാസികൾക്ക് ആശ്വാസം നൽകി. നഗരത്തിൻ്റെ പല ഭാഗങ്ങളിലും പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ബാംഗ്ളൂരിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ടൗൺ ഹാൾ, കെആർ മാർക്കറ്റ്, കോർപ്പറേഷൻ സർക്കിൾ, ജെസി റോഡ്, ശാന്തിനഗർ, ലാൽബാഗ്, കബ്ബൺ പാർക്ക്, മജസ്റ്റിക്, മൈസൂർ ബാങ്ക് സർക്കിൾ, ശിവാനന്ദ സർക്കിൾ, വിധാന സൗധ, എംജി റോഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു.

ചുട്ടുപൊള്ളുന്ന താപനിലയിൽ വലഞ്ഞിരുന്ന നഗരത്തിൽ പലയിടത്തും നല്ല രീതിയിൽ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.

Related Posts