രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ രണ്ട് ദിവസത്തെ മണിപ്പൂർ സന്ദർശനം ആരംഭിച്ചു. മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകിയാണ് സന്ദർശനം. ഇംഫാൽ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയ രാഷ്‌ട്രപതി, കുടിയിറക്കപ്പെട്ട ആളുകളെയാണ് ആദ്യം സന്ദർശിച്ചത്.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ വീടുകളും ഉപജീവനമാർഗ്ഗങ്ങളും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കുടിയിറക്കപ്പെട്ടവരുമായി രാഷ്ട്രപതി സംവദിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

Related Posts