ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യ​യെ​യും ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്. കു​ഞ്ഞി​ന്‍റെ ത​ല ചു​മ​രി​ലി​ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് കു​ഞ്ഞി​നും ഭാ​ര്യ​യ്ക്കും നേ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​യി​ലം സ്വ​ദേ​ശി സ​ജി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ സ​ജി അ​ക്ര​മാ​സ​ക്ത​നാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ളി​ന്‍റെ പി​ടി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല​യ്ക്കും മു​തു​കി​നും ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related Posts