കർണ്ണാടക പ്രീ യൂണിവേഴ്സിറ്റി (പിയുസി) കൊമേഴ്‌സ് പരീക്ഷയിൽ കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനി വർഷ ഭട്ടിന് ഉന്നത വിജയം. 600-ൽ 589 മാർക്ക് നേടി 98.17 ശതമാനം നേടിയാണ് വർഷ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്.

കാസർകോട് കറന്തക്കാട് ശാരദാ നിവാസിലെ ശ്രീനാഥ് ഭട്ട്–സ്വപ്ന നായക് ദമ്പതികളുടെ മകളായ വർഷ, മംഗ്ളൂരിൽ കാനറ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയാണ്. പഠനത്തിൽ കഠിനാധ്വാനവും ആത്മവിശ്വാസവും പുലർത്തിയ വർഷയുടെ ഈ നേട്ടം കുടുംബത്തിനും നാട്ടിനും ഒരുപോലെ അഭിമാനമായി മാറി. കാസർകോട് ബിഇഎം സ്‌കൂളിൽ നിന്നാണ് വർഷ എസ്എസ്എൽസി പാസായത്. തുടർന്നാണ് കർണ്ണാടക പിയുസി പഠനത്തിനായി മംഗ്ളൂരിൽ ചേർന്നത്.

Related Posts