കർണാടക നായർ സർവീസ് സൊസൈറ്റിയുടെ സാംസ്കാരിക വേദി കരയോഗങ്ങൾക്കായി ഇംഗ്ലീഷിലും മലയാളത്തിലും കവിത ചെറുകഥ മത്സരത്തിൽ 44 കരയോഗങ്ങളിൽനിന്നായി 14 വയസ്സ് മുതൽ 84 വയസ്സുവരെയുള്ള 65 മത്സരാർഥികൾ പങ്കെടുത്തു.
വിജയികൾക്ക് ക്യാഷ് അവാർഡും സ്മരണികയും, സാക്ഷ്യപത്രവും നൽകി. ചടങ്ങിൽ സാംസ്കാരികവേദിയുടെ സ്ഥാപക നേതാവായ കൃഷ്ണൻ നമ്പ്യാർ, കെ എൻ എസ് എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റു ബോർഡ് നേതാക്കൾ എന്നിവർ സമ്മാനം വിതരണം ചെയ്തു.
ധന്യ കുഞ്ഞപ്പൻ പി. വി (സർജപുര), അരുൺ എസ് നായർ (കൊത്തന്നൂർ കരയോഗം), രാധ മേനോൻ (ജയമഹൽ), സതീഷ് തോട്ടശേരി (വിജയ നഗർ), പ്രസാദ് ബാനവാര (സദാശിവനാഗർ), മിനി ചബ്ര (ഹോരമാവ്), ശ്രീമതി ജ്യോതി ഉണ്ണിക്കാട്ട് (എം എസ് നഗർ), സുധ റാവു (യെലഹങ്ക)
ധവനിത് മധുസൂദൻ നായർ (സർജപ്പുര), (സർജപുര), കീർത്തി ആർ നമ്പ്യാർ (ഇന്ദിരാനഗർ) എന്നിവർ വിജയികളായി.
സാംസ്കാരികവേദിയുടെ കൺവീനർ ഹരി നായർ (രഞ്ജിത്ത് ), ജോ. കൺവീനർമാരായ നല്ലൂർ നാരായണൻ, സനൽ കുമാർ നായർ എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകി.