കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികൾക്കുള്ള സ്കോളർഷിപ്പിൻ്റെ ആദ്യ ഗഡു സമാജം ഹാളിൽ വെച്ച് വിതരണം ചെയ്തു.
സ്കോളർഷിപ്പ് വാങ്ങിയ കുട്ടികൾ തങ്ങളുടെ പഠനം പൂർത്തിയാക്കിയ ശേഷം വരും തലമുറയ്ക്ക് സഹായ ഹസ്തങ്ങൾ നൽകണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ആർ. മുരളീധർ പറഞ്ഞു. അതിനു ശേഷം ട്രഷറർ ബിജു ജേക്കബ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്ത് 145,000/- രൂപ സ്കോളർഷിപ്പ് ഇനത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു. സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സമാജം സെക്രട്ടറി അജിത് കുമാർ നായർ, ജോയിന്റ് സെക്രട്ടറിമാരായ സി പി മുരളി, വിശ്വനാഥൻ പിള്ള, വിശ്വംഭരൻ, അക്ഷയ് കുമാർ, കെ.പി. അശോകൻ, അശോക് കുമാർ, വി കെ വിജയൻ, കെ. ശശി, സുധീന്ദ്രൻ, അശോക് എന്നിവർ പങ്കെടുത്തു.