ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബാംഗ്ലൂർ ബൈട്ടരായണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ദിവ്യയുടെ കാറ് ബൈക്ക് യാത്രക്കാരായ കിരണ്‍, അനിത, അനുഷ, എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നു അന്വേഷണത്തിൽ വ്യക്തമായി. ഒക്ടോബർ 4ന് അതിരാവിലെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേട്ടിരുന്നു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനം നടി ദിവ്യയുടേതാണെന്നു തിരിച്ചറിഞ്ഞത്. കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു.

Related Posts