ഇറാഖിലെ കുത് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലുണ്ടായ ഈ തീപിടുത്തത്തിൽ ഒട്ടേറെ പേരെ കാണാതായെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാസിത് ഗവർണറേറ്റിലെ മാളിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടത്തിനുള്ളിൽ നിന്ന് 45 പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തിയതായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. തിരിച്ചറിഞ്ഞ 60 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
മാൾ തുറന്നത് ഒരാഴ്ച്ച മുമ്പ് മാത്രമാണ്. റെസ്റ്റോറൻ്റും സൂപ്പർ മാർക്കറ്റും മാളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അത്താഴം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഒട്ടേറെ പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.