കാശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നല്കുന്നവരെ കണ്ടെത്താനാണ് പരിശോധനയെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി.
ഡ്രോൺ പറത്തൽ ബാരാമുള്ള ജില്ലയിൽ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പിടിയിലായത് ഗുഹ്ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ്.