34 മില്യണ്‍ ഡോളര്‍ (ഏകദേശം 1998.36 കോടി രൂപ) വരുന്ന ഡ്രോണ്‍ നിര്‍മാണ പ്രോത്സാഹന പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ചൈനയുടെയും തുര്‍ക്കിയുടെയും പിന്തുണയോടെ പാക്കിസ്ഥാന്‍ നടത്തുന്ന ഡ്രോണ്‍ പദ്ധതികളെ നേരിടുന്നതിനും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് ശേഷം ഇറക്കുമതി ചെയ്യുന്ന ഡ്രോണ്‍ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, വേണ്ടിയാണിത്. പാകിസ്ഥാനുമായി മെയ് മാസത്തില്‍ നടന്ന 4 ദിവസത്തെ ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളും വലിയ തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയെ കൂടുതല്‍ തദ്ദേശീയ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത് ഇതില്‍ നിന്നുള്ള വിലയിരുത്തലുകളാണ്.

Related Posts